പരവൂർ: പുതുതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുവാനും കൃഷി അറിവിന്റെ പുതിയ പാഠങ്ങൾ നൽകുന്നതിനും നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിനുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'പാഠം ഒന്ന് പാഠത്തേക്ക് പദ്ധതി' പോളച്ചിറ എസ്.വൈ.എസ് യു.പി സ്കൂളിൽ ചിറക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ദീപു ഉദ്‌ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ബിന്ദു സുനിൽ, ഉല്ലാസ് കൃഷ്ണൻ, അസി. ഡയറക്ടർ ഷിബുകുമാർ, ചിറക്കര കൃഷി ഓഫീസർ ഷെറിൻ എ. സലാം, കൃഷി അസി. സ്മിത, പ്രഥമാദ്ധ്യാപിക അനുലോമ യാദവ്, ഡി. വിമൽരാജ്, എം. മനേഷ്, എം. ശരത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നെൽകൃഷിയുടെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശനവും നടന്നു.