കരുനാഗപ്പള്ളി: ചവറ ബ്ലോക്ക് പഞ്ചായത്തിന്റെയും ചവറ, തെക്കുംഭാഗം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സെക്കൻഡറി പാലിയേറ്റീവ് പരിചരണ പരിപാടിയുടെ ഭാഗമായി രോഗികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു. നീണ്ടകര പ്രതൂക്ഷാ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ രോഗികൾക്ക് ഓണക്കോടി വിതരണം ചെയ്തു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണിപിള്ള, നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മി, കെ.എ. നിയാസ്, ബിന്ദു കൃഷ്ണകുമാർ, വിജയകുമാരി, സൈമൺ കോയിവിള, വിശ്വംഭരൻ, മുംതാസ്, ഷീല, ബിന്ദുസണ്ണി, സുധാകുമാരി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.