പരാതി നൽകിയാലും വാർത്തകൾ വന്നാലും കുലുക്കമില്ല
കൊല്ലം: രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന സമയം മുതലുള്ള ഓട്ടമാണ്.. സ്കൂളിലേക്ക് പോകാനും സ്കൂൾ വിട്ട് പുറത്തിറങ്ങിയാലും ബസിന് പിന്നാലെ ഓടേണ്ട അവസ്ഥയാണ് വിദ്യാർത്ഥികൾക്ക്. പത്രങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും വാർത്തകൾ നിരന്തമായി വരുന്നുണ്ടെങ്കിലും വിദ്യാർത്ഥികളെ ബസിൽ കയറ്റില്ലെന്ന തങ്ങളുടെ തീരുമാനം മാത്രമേ ബസ് ജീവനക്കാർ നടപ്പാക്കൂ എന്നതാണ് സ്ഥിതി.
ബസിൽ കയറിയാൽ പരിഹാസമാണ്. അങ്ങോട്ട് നില്ല്, ഇങ്ങോട്ട് നില്ല്, മാറി നിൽക്ക് തുടങ്ങിയ ആജ്ഞാപിക്കൽ. ബസിന്റെ വാതിലിനോട് ചേർന്നാണ് നിൽക്കാൻ ഇടം കിട്ടുന്നതെങ്കിൽ പിന്നെ ശകാരവർഷമായി. മറ്റുള്ളവർക്ക് കയറണ്ടേ.. ബാഗും തൂക്കി നിന്നാളും.. ഇരിക്കുന്നവരുടെ കൈയിൽ കൊടുത്തൂടേ..തുടങ്ങിയ ശകാരങ്ങളാകും പിന്നെ കേൾക്കുക. എസ്.ടി നൽകാനും മടിയാണ്.
മറ്റ് യാത്രക്കാർ കയറില്ലത്രേ...
ബസിൽ അമിതമായി കുട്ടികളെ കയറ്രിയാലുണ്ടാവുന്ന തിരക്ക് മൂലം മറ്റ് യാത്രക്കാർ കയറില്ലെന്നാണ് ബസുകാരുടെ ന്യായം. അന്യജില്ലകളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും റെയിൽവെ സ്റ്റേഷനിലും ബസ് സ്റ്റാൻഡുകളിലും എത്താൻ കൂടുതൽ ആശ്രയിക്കുന്നത് സ്വകാര്യ ബസുകളെയാണ്. വിദ്യാർത്ഥികളുടെ തിരക്ക് കൂടിയാൽ അവരൊക്കെ കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കുമെന്നാണ് അവരുടെ വാദം. എന്നാൽ വിവേചനം കൂടാതെ വിദ്യാർത്ഥികളെ കയറ്റുന്ന അപൂർവം ബസുകളുമുണ്ട്.
പിന്നാലെ ഓടണം..
സ്കൂൾ സമയം കഴിഞ്ഞ് ബസ് സ്റ്രോപ്പിൽ കുട്ടികൾ എത്തുന്നതോടെ സ്റ്റോപ്പിൽ നിറുത്താതെ മുന്നോട്ടു മാറ്റി നിറുത്തുന്ന ബസുകളും ചുരുക്കമല്ല. ചുരുക്കം ചില സ്കൂളുകളുടെ അടുത്തുള്ള തിരക്കേറിയ റോഡുകളിൽ പൊലീസുകാർ ഗാതാഗതം നിയന്ത്രിക്കുന്നതിനാൽ അവിടെ ഇത്തരം പരിപാടികൾ നടക്കില്ല. ബൈ റൂട്ടുകളിലെ ബസുകളെ ആശ്രയിക്കുന്ന കുട്ടികളും ഇതിൽ ഉൾപ്പെടും.
ബസുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങളെ സംബന്ധിച്ച് നേരിട്ട് പരാതിപ്പെടാൻ തയ്യാറാവത്തതാണ് നടപടി സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാക്കുന്നതെന്നാണ് അധികൃതർ നൽകുന്ന മറുപടി.
ബസിൽ കയറിയാൽ സ്വകാര്യ ബസ് ജീവനക്കാരുടെ പരിഹാസം കണക്കിന് കേൾക്കണം. അങ്ങോട്ട് നില്ല്, ഇങ്ങോട്ട് നില്ല്, മാറി നിൽക്ക് തുടങ്ങിയ ആജ്ഞാപിക്കലുകൾ. ബസിന്റെ വാതിലിനോട് ചേർന്നാണ് നിൽക്കാൻ ഇടം കിട്ടുന്നതെങ്കിൽ പിന്നെ ശകാരവർഷം. മറ്റുള്ളവർക്ക് കയറണ്ടേ.. ബാഗും തൂക്കി നിന്നാളും.. ഇരിക്കുന്നവരുടെ കൈയിൽ കൊടുത്തൂടേ..തുടങ്ങിയ ശകാരങ്ങളാകും പിന്നെ കേൾക്കുക. എസ്.ടി നൽകാനും മടിയാണ്.
വിദ്യാർത്ഥികൾ ശല്യമത്രേ... പ്രതിഷേധിക്കാൻ ഭയം
ബാഗുകളുമായി കയറുന്ന കുട്ടികൾ മറ്റ് യാത്രക്കാർക്ക് ശല്യമാകുമെന്നും സ്ഥലമില്ലാത്ത അവസ്ഥ ഉണ്ടാകുമെന്നും കരുതിയാണ് സ്വകാര്യബസുകൾ വിദ്യാർത്ഥികൾക്ക് അയിത്തം കൽപ്പിക്കുന്നത്. പരാതിപ്പെട്ടാൽ പിന്നീട് ബസിൽ കയറ്റില്ലെന്ന ഭയം മൂലം പല കുട്ടികളും പ്രതിഷേധിക്കാൻ തയ്യാറാകില്ല. സീറ്റിൽ ഇരിക്കാൻ ഭയപ്പെടുന്നവരും ചുരുക്കമല്ല. ഒന്നോ രണ്ടോ ബസുകൾ മാത്രമുള്ള റൂട്ടുകളിലാണ് സഞ്ചരിക്കേണ്ടതെങ്കിൽ ഈ പേടി കുറച്ചധികമാകും. കാരണം അടുത്ത തവണ ബസിൽ കയറ്റുമെന്ന് യാതൊരു ഉറപ്പുമില്ല.