panchayath
പോഷൻ മാസാചരണത്തിന്റെ ഭാഗമായി ഓച്ചിറ ഐ. സി. ഡി. എസിന്റെ ആഭിമുഖ്യത്തിൽ ഓച്ചിറ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: പോഷൻ മാസാചരണത്തിന്റെ ഭാഗമായി ഓച്ചിറ ഐ.സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ ഓച്ചിറ ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന യോഗം പ്രസിഡന്റ് ആർ. രാജേഷ് കുമാർ ഉദ്ഘാടനം ചെയ്തു. നാല് പഞ്ചായത്തിൽ നിന്നുമുള്ള 132 അംഗൻവാടി വർക്കർമാരും അമ്മമാരും പങ്കെടുത്തു. ജീവിത ശൈലിയിൽ ഫാസ്റ്റ് ഫുഡ് ഉണ്ടാക്കുന്ന ദൂഷ്യഫലളെക്കുറിച്ചും ജൈവ പച്ചക്കറിയുടെ ഗുണങ്ങളെക്കുറിച്ചും കരുനാഗപ്പള്ളി ഗവ. താലൂക്ക് ഹോസ്പിറ്റൽ ഡയറ്റീഷൻ രശ്മി ക്ലാസെടുത്തു. ഗ്രാമപഞ്ചായത്തംഗങ്ങളായ അയ്യാണിക്കൽ മജീദ്, മഹിളാമണി, ശിശു വികസന പദ്ധതി ഓഫീസർ ജി.എസ്. റമീ തുടങ്ങിയവർ സംസാരിച്ചു.