നിർമ്മാണോദ്ഘാടനം മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ നിർവഹിച്ചു
പരവൂർ: നാളത്തെ തലമുറയുടെ വെളിച്ചവും കുഞ്ഞുങ്ങളുടെ ഭാവിയും മികവുമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. പൂതക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ ഹൈടെക് സ്കൂൾ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ ജി.എസ്. ജയലാൽ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എച്ച്. രതി, ഹെഡ്മാസ്റ്റർ എസ്. ശിവപ്രസാദ്, പി.ടി.എ പ്രസിഡന്റ് ജെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി. ജയപ്രകാശ്, പഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ, വൈസ് പ്രസിഡന്റ് വി.ജി. ജയ, ബ്ലോക്ക് പഞ്ചായത്തംഗം എ. ആശാദേവി, എസ്.എം.സി ചെയർമാൻ ഡി. ജോയി, പഞ്ചായത്തംഗം എം. സന്തോഷ് കുമാർ, കെ. പ്രകാശ്, എസ്.എൻ. ഷൈല എന്നിവർ സംസാരിച്ചു. സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് സ്കൂളിൽ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.