anshal

കൊല്ലം: ഇടമുളയ്ക്കൽ കൃഷി ഭവന്റെയും ഇടമുളയ്ക്കൽ പഞ്ചായത്തിന്റെയും അഭിമുഖ്യത്തിൽ സംഘടിപ്പിച്ച പാടം ഒന്ന് പാടത്തേക്ക് പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് വി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഇടമുളയ്ക്കൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് അറയ്ക്കൽ പാടശേഖരത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജി. ധന്യ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ ബിജി എബ്രഹാം നന്ദിയും പറഞ്ഞു.