ശാസ്താംകോട്ട: കുന്നത്തൂർ താലൂക്കിന്റെ ആസ്ഥാനമായ ശാസ്താംകോട്ടയിൽ വാട്ടർ അതോറ്റിയുടെ കൈവശമുള്ള പുറമ്പോക്ക് ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുത്ത് റവന്യു ടവർ സ്ഥാപിക്കണമെന്നും പൊതുജനങ്ങൾക്കും ജീവനക്കാർക്കും സൗകര്യപ്രദമായ നിലയിൽ താലൂക്ക് ആഫീസ് പ്രവർത്തനം റവന്യൂ ടവറിലേക്ക് മാറ്റണമെന്നും കേരളാ റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. വില്ലേജോഫീസുകളിൽ പൊതുജനങ്ങൾക്ക് ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക, പത്താം ശമ്പള പരിഷ്കരണ കമ്മീഷൻ ശുപാർശയനുസരിച്ച് വില്ലേജോഫീസർ തസ്തിക ഡപ്യൂട്ടി തഹസീൽദാർ പദവിയിലേക്ക് ഉയർത്തുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ. വിനോദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം. സാബു അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.എസ്. ശ്രീജിത് റിപ്പോർട്ട് അവതരിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജി. ജയകുമാർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ. ഗ്രേഷ്യസ്, സംസ്ഥാന കമ്മിറ്റി അംഗം എ.ആർ. അനീഷ്, ജില്ലാ പ്രസിഡന്റ് ബി. ശ്രീകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ജി. ഗിരീഷ് കുമാർ, ജില്ലാ കമ്മറ്റി അംഗങ്ങളായ സി.കെ. ശ്രീകുമാർ, കെ. രാജേഷ് കുമാർ, ആർ.എസ്. അനീഷ്, എം. ഹാരീസ് എന്നിവർ സംസാരിച്ചു. ബി. രാധാകൃഷ്ണൻ നായർ നന്ദി പറഞ്ഞു.
ഭാരവാഹികകളായി എം. സാബു (പ്രസിഡന്റ്), എസ്. ദിലീപ്, കെ.ആർ. ദീപ്തി (വൈസ് പ്രസിഡന്റ് ) എം.എസ്. ശ്രീജിത് (സെക്രട്ടറി), കെ.ആർ. ഗീത, സുരേന്ദ്രകുറുപ്പ് (ജോയിന്റ് സെക്രട്ടറിമാർ), വിജയകൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വനിതാ കമ്മറ്റി ഭാരവാഹികളായി കെ.ആർ. ദീപ്തി (പ്രസിഡന്റ്), അജിത (വൈസ് പ്രസിഡന്റ്)
കെ.ആർ. ഗീത (സെക്രട്ടറി) സന്ധ്യാദേവി (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു