ശാസ്താംകോട്ട: വേണാട് ടൂറിസം വികസന സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ടൂറിസം ദിനാഘോഷവും സെമിനാറും നടത്തി. പ്രസിഡന്റ് തോമസ് വൈദ്യന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം രാജ്യസഭാംഗം കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. എയർ ടിക്കറ്റ് ബുക്കിംഗ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരുണാമണി ഉദ്ഘാടനം ചെയ്തു.
ഗ്രാമീണ ടൂറിസം പദ്ധതിയായ ഫ്രഷ് കേരള ടൂർ പാക്കേജുകൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. നൗഷാദ് പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം എം.എസ്.എച്ച്.എസ്.എസിന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണ കുമാരി സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടി. അനില, ഗ്രാമപഞ്ചായത്തംഗം ദിലീപ് കുമാർ, വിദ്യാരംഭം ജയകുമാർ, ഷാജി തോമസ്, മീനാകുമാരി, സെക്രട്ടറി ബിജിമോൾ എന്നിവർ സംസാരിച്ചു. ടൂറിസവും തൊഴിലും - ജന നൻമയ്ക്ക് എന്ന വിഷയത്തിൽ നടന്ന സെമിനാർ മിൽമ തിരുവനനന്തപുരം മേഖലാ ചെയർമാൻ കല്ലട രമേശ് ഉദ്ഘാടനം ചെയ്തു. ഗൗതം ചന്ദ്ര വിഷയം അവതരിപ്പിച്ചു.