tkm
ടി.കെ.എം എൻജിനിയറിംഗ് കോളേജിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ കോൺഫറൻസ് യു.എ.ഇ സിബ്ക്ക ചെയർമാൻ ഇബ്രാഹിം ലാറി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ടി.കെ.എം എൻജിനിയറിംഗ് കോളേജ് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്തർദേശീയ കോൺഫറൻസിന് തുടക്കമായി. കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന സമ്മേളനം യു.എ.ഇ സിബ്ക്ക ചെയർമാൻ ഇബ്രാഹിം ലാറി ഉദ്ഘാടനം ചെയ്തു. ടി.കെ.എം ട്രസ്റ്റ് പ്രസിഡന്റ് ഷഹാൽഹസൻ മുസലിയാർ അദ്ധ്യക്ഷത വഹിച്ചു.

ടി.കെ.എം ട്രസ്റ്റ് ട്രഷറർ ജലാലുദ്ദീൻ മുസലിയാർ, വെല്ലൂർ മെഡിക്കൽ കോളേജ് ബയോ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. സുരേഷ് ദേവസഹായം, സിബ്ക്ക ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ. കെ.എം. ജലീൽ, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. ഒ. ഷീബ, ഡോ. ആർ. സജീബ്, പ്രൊഫ. എസ്. ഷബീർ, ഫ്രൊഫ. നിസാൻകുഞ്ഞ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ടി.എ. ഷാഹുൽ ഹമീദ് സ്വാഗതം പറഞ്ഞു.
രണ്ടുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി നൂറിൽപ്പരം ഗവേഷണപ്രബന്ധങ്ങൾ അവതരിപ്പിക്കും. മൈക്രോ ഇലക്‌ട്രോണിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്, കമ്മ്യൂണിക്കേഷൻ, സിഗ്നൽ പ്രോസസിംഗ് തുടങ്ങിയ വിഷയങ്ങളിൽ സംഘടിപ്പിച്ചിരിക്കുന്ന കോൺഫറൻസിൽ ഐ.ഐ.ടി മദ്രാസ്, ഐ.ഐ.ടി ഗുഹാവത്തി, സി.എം.സി വെല്ലൂർ, എൻ.ഐ.ടി കോഴിക്കോട് എന്നിവിടങ്ങളിലെ ശാസ്ത്രസാങ്കേതിക വിദഗ്ദ്ധർ പ്രഭാഷണം നടത്തും. ജേണൽ പ്രസാധകരായ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്സ് കോൺഫറൻസിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കും.