കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ റിട്ടയേഡ് അദ്ധ്യാപകരുടെ സ്നേഹസംഗമവും ഓണാഘോഷവും വിവിധ പരിപാടികളോടെ നടന്നു. ഇതോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കോളേജ് പ്രിൻസിപ്പൽ ഡോ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. റിട്ട. ടീച്ചേഴ്സ് അസോ. പ്രസിഡന്റ് പ്രൊഫ. എസ്. സുലഭ അദ്ധ്യക്ഷത വഹിച്ചു. 75 വയസ് പൂർത്തിയായ അദ്ധ്യപകരെ ചടങ്ങിൽ ആദരിച്ചു. അസോ. സ്ഥാപക പ്രസിഡന്റ് പ്രൊഫ. സതി, മുൻ പ്രിൻസിപ്പൽ പ്രൊഫ. ടി.വി. രാജു എന്നിവർ ഓണസന്ദേശം നൽകി. പ്രൊഫ. രവിചന്ദ്രൻ, പ്രൊഫ. സുശീല, പ്രൊഫ. പത്മകുമാരി തുടങ്ങിയവർ സംസാരിച്ചു. അസോ. സെക്രട്ടറി ഡോ. അനിത സ്വാഗതവും ജോ. സെക്രട്ടറി ഡോ. സീത തങ്കപ്പൻ നന്ദിയും പറഞ്ഞു.