krdsa
കേരളാ റവന്യൂ സ്റ്റാഫ് ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ പുനലൂർ താലൂക്ക് സമ്മേളനം സംസ്ഥാന സെക്രട്ടറി ജെ.ജയകുമാർ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: റവന്യൂ വകുപ്പിൽ രണ്ടാംഘട്ട പുനഃസംഘടന നടപ്പാക്കണണെന്ന് കേരളാ റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ പുനലൂർ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജെ. ജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വി.എച്ച്. റെജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ബി. ശ്രീകുമാർ, ജില്ലാ സെക്രട്ടറിമാരായ ആർ. സുഭാഷ്, താലൂക്ക് സെക്രട്ടറി ജി. പ്രസന്നകുമാർ, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എസ്. അശ്വനികുമാർ, എം. റിൽജു, ടി. രാജേന്ദ്രൻപിളള, ആർ. അനിൽകുമാർ, സി.എൻ. ബിനു, കെ.ബി. അരുൺകുമാർ, ലീന, ജിനി നെപ്പോളിയൻ തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികളായി ജി. പ്രസന്നകുമാർ(പ്രസിഡന്റ്), അജിത്ത്, ആർ. ലീന(വൈസ് പ്രസിഡന്റുമാർ), വി.എച്ച്. റെജി(സെക്രട്ടറി), ജീവൻ കലാം(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.