train

കൊല്ലം : പാലക്കാട്‌ കൊല്ലം തിരുനെൽവേലി പാലരുവി എക്‌സ് പ്രസ് ട്രെയിനിൽ നാലു സ്ലീപ്പർ കോച്ചുകൾ കൂടി അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. നിലവിലുള്ള കോച്ചുകൾക്ക് പുറമേയാണിവ. ഈ കോച്ചുകളിലേക്കുള്ള റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ കൊടിക്കുന്നിൽ സുരേഷ് എം.പിയെ അറിയിച്ചു.
നിരന്തരമായി റെയിൽവേ മന്ത്രാലയത്തിലും, റെയിൽവേ ബോർഡിലും സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായാണ് ഇപ്പോൾ പുതിയ സ്ലീപ്പർ കോച്ചുകൾക്ക് അനുമതിയായത്.
കൊല്ലം പുനലൂർ കൊട്ടാരക്കര റൂട്ടിലൂടെ ഓടുന്ന ഗുരുവായൂർ, കന്യാകുമാരി, ചെന്നൈഎഗ് മോർ തുടങ്ങി എല്ലാ ട്രെയിനുകളിലും കൂടുതൽ സ്ലീപ്പർ കോച്ചുകൾ അനുവദിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.