gandhi
അഞ്ചൽ ശബരിഗിരി സ്കൂളിലെ കുട്ടികളുടെ വകയായി ആർ.ഒ ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധി പ്രതിമ

അഞ്ചൽ: അഞ്ചൽ ആർ.ഒ ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുളള ഗാന്ധി പ്രതിമയെ ഫ്ളക്സ് ബോർഡുകൾ നടപടിയില്ല. അഞ്ചൽ ഗ്രാമ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള പ്രതിമയ്ക്കാണ് ഈ ദുർഗ്ഗതി. അഞ്ചൽ ശബരിഗിരി സ്കൂളിലെ കുട്ടികൾ സമാഹരിച്ച തുക കൊണ്ടാണ് ടൗണിലെ ട്രാഫിക് ഐലന്റിനോട് ചേർന്ന് പ്രതിമ സ്ഥാപിച്ചത്.

ഫ്ലക്സ് ബോർഡുകൾക്കൊപ്പവും സമീപതതെ മാലിന്യ നിക്ഷേപവും വർദ്ധിച്ചിട്ടുണ്ട്.

അനധികൃതമായി ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന കോടതിയുടേയും ജില്ലാ കളക്ടറുടെയും ഉത്തരവുകൾക്കും ഗ്രാമപഞ്ചായത്ത് ചെവികൊടുക്കുന്നില്ല. ഓരോ ഗാന്ധി ജയന്തി ദിനത്തിലും ശബരിഗിരി സ്കൂളിലെ കുട്ടികൾ പ്രതിമയിൽ ഹാരാർപ്പണം നടത്തുകയും പ്രതിമ വൃത്തിയാക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇതിനും ഫ്ലക്സ് ബോർഡുകൾ തടസമാണ്.