pathanapuram
മാലിന്യം കടത്താൻ ഉപയോഗിച്ച ടാങ്കർ ലോറി

പത്തനാപുരം; ടാങ്കർ ലോറിയിലെത്തിച്ച കക്കൂസ് മാലിന്യം കൃഷി സ്ഥലത്ത് ഒഴുക്കിയ സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. മാലിന്യം കടത്താൻ ഉപയോഗിച്ച ടാങ്കർ ലോറിയും കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ ചാരുംമൂട് ചുനക്കര സ്വദേശി അജിത് സലീം ആണ് പിടിയിലായത്. 16ന് പുലർച്ചെ ഇളമ്പൽ മീന്തലോട് ഭാഗത്തെ ഏലായിലാണ് കക്കൂസ് മാലിന്യം ഒഴുക്കിയത്.

സംഭവത്തിൽ വിളക്കുടി ഗ്രാമപഞ്ചായത്ത് അധികൃതർ കുന്നിക്കോട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വാളകത്ത് നിന്നാണ് ടാങ്കർ കസ്റ്റഡിയിലെടുത്തത്.