al

പുത്തൂർ:തൊഴിൽ മേഖലയിൽ കുളക്കടയിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് വിപ്ലവം സൃഷ്ടിക്കുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. സ്‌കിൽ പാർക്കിലെ സ്‌കിൽ മിത്ര തൊഴിൽ പരിശീലന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്റ്റാർട്ട് അപ്പ് പദ്ധതികളും തൊഴിൽ നൈപുണ്യ പദ്ധതികളും ദീർഘവീക്ഷണത്തോട് കൂടിയാണ് സർക്കാർ നടപ്പാക്കുന്നത്. ഇത് തൊഴിൽ സംസ്കാരത്തെ തന്നെ മാറ്റിമറിക്കുമെന്നും മന്ത്രി പറഞ്ഞു.

പി. ഐഷാപോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ സെക്രട്ടറി കെ .മധു, ടി.വി. അനിൽകുമാർ, കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി, ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജേഷ്, വാർഡംഗം എസ്. രഞ്ജിത്ത്, സിൻകോ സെർവ് സ്‌റ്റേറ്റ് പ്രോഗ്രാം മാനേജർ എ.സി. ജയചന്ദ്രൻ, എസ്.പി.എം ഇൻചാർജ് പി. അനൂപ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന ഫ്യൂച്ചറിസ്റ്റിക്‌സ് സ്‌കിൽ ആൻഡ് ജോബ് സെമിനാറിൽ വിവിധ വിദേശ കമ്പനികളിലെ പ്രതിനിധികൾ ഉൾപ്പെടെ തൊഴിൽ മേഖലയിലെ പ്രമുഖർ ക്ലാസെടുത്തു. സ്‌കിൽ എക്‌സ്‌പോ ആൻഡ് കരിയർ കൗൺസിലിംഗും നടന്നു.