ഓച്ചിറ: ഓച്ചിറ മദർ തെരേസ പാലിയേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നൂറുദ്ദീൻ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി കിടപ്പുരോഗികൾക്കായുള്ള വീൽചെയർ വിതരണോത്ഘാടനംം എ.എം. ആരിഫ് എം. പി നിർവഹിച്ചു. സൊസൈറ്റി പ്രസിഡന്റ് പി.ബി. സത്യദേവൻ, എം. ശിവശങ്കരപിള്ള, എൻ. അനിൽകുമാർ, കെ. സുബാഷ്, വിശ്വനാഥപിള്ള, വിജയകമൽ, കബീർ, സുരേഷ് നാറാണത്ത് എന്നിവർ സംസാരിച്ചു.