കൊല്ലം : സംസ്ഥാന പ്രീ- പ്രൈമറി അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സർക്കാർ, എയ്ഡഡ് വ്യത്യാസം ഇല്ലാതെ പ്രീ - പ്രൈമറി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക. പ്രീ- പ്രൈമറി നയം രൂപീകരിക്കുക. ഖാദർ കമ്മീഷൻ റിപ്പോർട്ട് ചർച്ച ചെയ്ത് നടപ്പിലാക്കുക, എയ്ഡഡ് മേഖലയിലെ അധ്യാപികമാർക്കും ജീവനക്കാർക്കും ഓണറേറിയം നടപ്പിലാക്കുക, 2012 ന് ശേഷം തുടങ്ങിയ സർക്കാർ സ്കൂളിലെ കുട്ടികൾക്ക് അധ്യാപികമാർക്കും, ആയമാർക്കും ആനുകൂല്യങ്ങൾ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ്ണയിൽ ആയിരത്തോളം അധ്യാപികമാരും ആയമാരും പങ്കെടുത്തു. ജില്ലാ പ്രസിഡന്റ് നസീമ ബീവി അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും സി.ഐ.ടി.യു ജോയിന്റ് സെക്രട്ടറിയുമായ എസ്.എൽ. സജികുമാർ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.ഷൈല സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ. അനിത വിജയൻ വിശദീകരണം നടത്തി. അജിതകുമാരി, ബാബു,സതീഷ് ചന്ദ്രൻ, ശൈലേഷ് കുമാർ, ജി.കെ. ഹരികുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ എസ്. അശ്വതി നന്ദി രേഖപ്പെടുത്തി.