kadakkal
കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ പ്രവർത്തക സമ്മേളനം സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം : ജനാധിപത്യ പ്രസ്ഥാനങ്ങൾ രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കാൻ രംഗത്തിറങ്ങണമെന്ന് കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി പറഞ്ഞു . കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മഅ്ദനിയുടെ ജീവൻ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സംസ്ഥാന സർക്കാർ സ്വീകരിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വർക്കിംഗ് പ്രസിഡന്റ് മേക്കോൺ അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. എം.എ.സമദ് പ്രമേയം അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി കുഴിവേലിൽ നാസർ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ ബോർഡ് ചെയർമാൻ എ.കെ.ഉമർ മൗലവി, ലജ്‌നത്തുൽ മുഅല്ലിമീൻ സംസ്ഥാന ജനറൽ സെക്രട്ടറി പാങ്ങോട് എ.ഖമറുദ്ദീൻ മൗലവി, കണ്ണനല്ലൂർ നിസാമുദ്ദീൻ, മൈലക്കാട് ഷാ, തൊടിയിൽ ലുക്മാൻ, എസ്.നാസർ, ടി.എം.മുഹമ്മദ് ഇഖ്ബാൽ, അഡ്വ. നൗഷാദ്, എ.ജെ.സ്വാദിഖ് മൗലവി തുടങ്ങിയവർ സംസാരിച്ചു.