sn-collegew

#ഡോ.എസ്.വിഷ്ണു മികച്ച പ്രോഗ്രാം ഓഫീസർ

കൊല്ലം : കേരള സർവകലാശാലയുടെ 2018-2019 വർഷത്തെ ഏറ്റവും മികച്ച എൻ.എസ്.എസ് യൂണിറ്റിന്റെ അവാർഡ് കൊല്ലം ശ്രീനാരായണ കോളേജിനും, പ്രോഗ്രാം ഓഫീസറിനുള്ള അവാർഡ് ഡോ.എസ്. വിഷ്ണുവിനും ലഭിച്ചു. മികച്ച എൻ.എസ്.എസ് വോളണ്ടിയർ അവാർഡിന് ഡി.കാർത്തിക അർഹയായി.

2018 -2019 വർഷത്തെ കോളേജ് പ്രിൻസിപ്പൽ ആയ ഡോ.സി. അനിതാ ശങ്കറിന്റെയും പ്രോഗ്രാം ഓഫീസറായ ഡോ.എസ്.വിഷ്ണു വിന്റേയും നേതൃത്വത്തിൽ കോളേജിലും പുറത്തും നടത്തിയ നിരവധി കാർഷിക,സാമൂഹിക, കാരുണ്യ പ്രവർത്തനത്തിനാണ് അവാർഡ് ലഭിച്ചത്.

കഴിഞ്ഞ വർഷം കോളേജ് കാമ്പസിൽ രണ്ട് ഏക്കറിൽ ജൈവ പച്ചക്കറി കൃഷി, ഒരു ഏക്കർ കരനെല്ല് കൃഷി,ഒരു ഏക്കർ എള്ള് കൃഷി , അര ഏക്കർ പൂകൃഷി എന്നിവ വിജയകരമായി ചെയ്തു.

കൊല്ലം കൃഷി ഭവനുമായി സഹകരിച്ചു കുട്ടികൾക്കും സമൂഹത്തിനും കാർഷിക സംസ്കാരം നൽകുന്നതിന് ആവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.
കോളേജിലെ ഒരു വിദ്യാർത്ഥിക്ക് വീട് നിർമ്മിച്ചു നൽകി. 2018 ലെ പ്രളയ സമയത്ത് രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും പ്രളയത്തിന് ശേഷം പുനരധിവാസ പ്രവർത്തനങ്ങളിൽ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്തു.
കൊല്ലം കോർപ്പറേഷൻ ശുചിത്വ മിഷൻ സംഘടിപ്പിച്ച വിവിധ പ്രോഗ്രാമുകൾക്കും നേതൃത്വം നൽകി. നിരവധി ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളും മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും ലീഡർഷിപ്പ് പ്രോഗ്രാമുകളും സംഘടിപ്പിച്ചു.നദി ശുചീകരണ പ്രവർത്തനങ്ങൾ സജീവമായി. അതിനുപരി നിരവധി സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങളിൽ പബ്ലിക് place ശുചീകരണത്തിനും സജീവമായി പങ്കെടുത്തു.