പുനലൂർ: കരവാളൂർ പീഠിക ഭഗവതി ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന പൂജാ സ്റ്റാളിന് തീപിടിച്ചു. ഇന്നെലെ വൈകിട്ട് 5 മണിയോടെ സംഭവം.
പുനലൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കരവാളൂർ ചേലയ്ക്കാട് രാജീവൻ ക്ഷേത്രത്തിൽ നിന്നും ലേലത്തിൽ എടുത്ത കടയാണ് കത്തിയത്. ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നതായി ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.