car-accident

പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതയിൽ നിയന്ത്രണംവിട്ട കാർ മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് ഇടമൺ വെള്ളിമലയിലെ റേഷൻ കടയ്ക്ക് സമീപത്തെ കുഴിയിലായിരുന്നുകാർ മറിഞ്ഞത്. കോതമംഗലത്ത് നിന്ന് തെങ്കാശിയിൽ എത്തിയ ശേഷം തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. നിസാര പരിക്കേറ്റ മൂന്നും പേരും പുനലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം മടങ്ങി.