കരുനാഗപ്പള്ളി:കരുനാഗപ്പള്ളിയിലെ പ്രാധന ക്ഷേത്രങ്ങളിലെല്ലാം നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി. മാലുമേൽ ഭഗവതി ക്ഷേത്രം, കരുനാഗപ്പള്ളി പടനായർകുളങ്ങര മഹാദേവർ ക്ഷേത്രം, പണ്ടാരതുരുത്ത് മൂക്കുംപുഴ ദേവീ ക്ഷേത്രം, ചെറിയഴീക്കൽ കാശിവിശ്വാനാഥ ക്ഷേത്രം, പുലിയൻകുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ഭക്തജനത്തിരക്കേറി. പടനായർകുളങ്ങര തോണ്ടലിൽ ശ്രീദേവീ നാഗരാജ ക്ഷേത്രത്തിൽ മേൽശാന്തി വിനയൻ നമ്പൂതിരി നിലവിളക്ക് കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചങ്ങൻകുളങ്ങര ചതുഷഷ്ഠി യോഗിനീ സമേത മഹാകാളി ധർമ്മദൈവ ക്ഷേത്രം പുലിത്തിട്ടയിലെ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് സൗത്ത് ഇന്ത്യൻ നിർവഹിച്ചു.