കരുനാഗപ്പള്ളി: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചവറ യൂണിറ്റ് വാർഷിക സമ്മേളനം ചവറ റോസ് സ്റ്റുഡിയോ ഹാളിൽ കരുനാഗപ്പള്ളി മേഖളാ വൈസ് പ്രസിഡന്റ് പ്രകാശ് അജാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനിൽ എ വൺ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് പ്രദീപ് അപ്പാളു അദ്ധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സംസ്ഥാന കമ്മിറ്റി അംഗം കെ. അശോകൻ ആദരിച്ചു.
യൂണിറ്റ് സെക്രട്ടറി സജുകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബാബു കണക്കും അവതരിപ്പിച്ചു. യൂണിറ്റിലെ ഏറ്റവും മുതിർന്ന ഫോട്ടാഗ്രാഫർ വിജയനെ ചടങ്ങിൽ ആദരിച്ചു. മുരളി, ആർ. രാജശേഖരൻനായർ, ഹനീഫ, സന്തോഷ്, അനി വയനകം, മനുശങ്കർ എന്നിവർ പ്രസംഗിച്ചു. ഗോപു നീണ്ടകര (പ്രസിഡന്റ്) വിനോദ് വിസ്മയ (വൈസ് പ്രസിഡന്റ്) പ്രദീപ് അപ്പാളു (സെക്രട്ടറി), ഇന്ദുലേഖ ( ജോ. സെക്രട്ടറി), മനുശങ്കർ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.