അഞ്ചൽ: അഞ്ചൽ ലയൺസ് ക്ലബ് തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
തഴമേൽ ജറിയാട്രിക് ക്ലബിൽ നടന്ന നേത്രചികിത്സാക്യാമ്പ് ജില്ലാ പഞ്ചായത്തംഗം കെ.സി. ബിനുവും പ്രമേഹനിർണയ ക്യാമ്പ് ശബരിഗിരി ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.കെ. ജയകുമാറും ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാപ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുരേഷ്, ലൺസ് ക്ലബ് സോൺ ചെയർമാൻ അനീഷ് കെ. അയിലറ, ആർ. ശിവകുമാർ, ക്ലബ് സെക്രട്ടറി രാധാകൃഷ്ണൻ സി. പിള്ള, അംബിക സുഗതൻ തുടങ്ങിയവർ പ്രസംഗിച്ചു.