കരുനാഗപ്പള്ളി: മുസ്ലീംലീഗ് കരുനാഗപ്പള്ളി മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സി.എച്ച്. മുഹമ്മദ്കോയ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കാട്ടൂർ ബഷീർ ഉദ്ഘാടനം ചെയ്തു. അമ്പുവിള ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എ. താഹ, ഡോ.കെ.എം. അനിൽ മുഹമ്മദ്, ടൗൺ മസ്ജിദ് ഇമാം മുദമ്മദ് ഷാഹിദ് മൗലവി, താഷ്ക്കന്റ്, വി. ഷറഫുദ്ദീൻ, നൗഷാദ് തേവറ, എച്ച്. അബ്ദുൽ വഹാബ് തുടങ്ങിയവർ പ്രഭാഷണം നടത്തി.