photo
അഴീക്കൽ ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: അഴീക്കലിൽ പ്രവർത്തനം ആരംഭിച്ച ക്ഷീരോല്പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ആലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സെലീന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ആദ്യ പാൽ വില്പന നടത്തി. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനിത പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി. സഞ്ജീവ്, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ വി. സാഗർ, ഷെർളി ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ സെലീന. ക്ഷീരവികസന ഓഫീസർ ഷീബ, ഡി. പ്രസാദ്, സ്മിത എന്നിവർ പ്രസംഗിച്ചു.