theif
Thief Clipart

 ശങ്കേഴ്സ് ആശുപത്രി ജംഗ്ഷനിലെ മൊബൈൽ കടയിലാണ് മോഷണം

കൊല്ലം: വഴിയാത്രക്കാരെ തോക്കിൻമുനയിൽ നിറുത്തി മാല പൊട്ടിച്ചെടുത്തതിന്റെ നടുക്കം മാറും മുമ്പ് നഗരത്തിൽ വീണ്ടും മോഷണം. ശങ്കേഴ്സ് ആശുപത്രി ജംഗ്ഷനിലെ ആർ.ആർ മൊബൈൽ സർവീസ് സെന്ററിൽ നിന്ന് മൊബൈൽ ഫോണുകളും പണവും മോഷ്ടിച്ചു. ശനിയാഴ്ച രാത്രി 7നും ഇന്നലെ രാവിലെ ഏഴരയ്ക്കും ഇടയിലാണ് മോഷണം നടന്നത്. 6000 രൂപ വില വരുന്ന പഴയ മൊബൈൽ ഫോണുകളും 200 രൂപ മൂല്യം വരുന്ന നാണയങ്ങളും ബി.എസ്.എൻ.എൽ റീ ചാർജ് കാർഡുകളുമടക്കം 6500 രൂപയുടെ സാധനങ്ങളാണ് നഷ്ടമായത്. കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

റെയിൽവേ ജീവനക്കാരുടെ സഹകരണ സംഘം കർബലയിൽ നടത്തുന്ന കൺസ്യൂമർ സൂപ്പർ മാർക്കറ്റിൽ ശനിയാഴ്ച രാത്രിയിൽ മോഷണ ശ്രമം നടന്നതായും പൊലീസ് പറഞ്ഞു. പരാതി ലഭിക്കാത്തതിനാൽ ഇത് സംബന്ധിച്ച് കേസെടുത്തിട്ടില്ല. ഒരിടവേളയ്ക്ക് ശേഷം നഗരത്തിൽ വീണ്ടും മോഷണവും ഭീതി പടർത്തുന്ന മാല മോഷണങ്ങളും പെരുകുന്നത് ജനങ്ങളെ ഭയപ്പെടുത്തുത്തുകയാണ്.