chief
കൊ​ല്ലം​ ​ശാ​ര​ദാ​ ​മ​ഠ​ത്തി​ലെ​ ​ന​വ​രാ​ത്രി​ ​മ​ഹോ​ത്സ​വ​ത്തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​എ​സ്.​എ​ൻ.​ഡി.​പി​ ​യോ​ഗം​ ​കൗ​ൺ​സി​ല​ർ​ ​പി.​ ​സു​ന്ദ​ര​ൻ​ ​ഭ​ദ്ര​ദീ​പം​ ​കൊ​ളു​ത്തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു.​ ​കേ​ര​ള​കൗ​മു​ദി​ ​റ​സി​ഡ​ന്റ് ​എ​ഡി​റ്റ​റും​ ​യൂ​ണി​റ്റ് ​ചീ​ഫു​മാ​യ​ ​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ,​ ​മ​ഹി​മ​ ​അ​ശോ​ക​ൻ,​ ​ഇ​ര​വി​പു​രം​ ​സ​ജീ​വ​ൻ,​ ​പു​ണ​ർ​തം​ ​പ്ര​ദീ​പ്,​ ​ആ​നേ​പ്പി​ൽ​ ​എ.​ഡി.​ ​ര​മേ​ഷ്,​ ​മു​ണ്ട​യ്ക്ക​ൽ​ ​രാ​ജീ​വ​ൻ,​ ​എ​സ് .​സു​രേ​ഷ് ​ബാ​ബു​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം

കൊല്ലം: കൊല്ലം ശാരദാമഠത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. ഇന്നലെ വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി. സുന്ദരൻ നവരാത്രി ആഘോഷങ്ങൾക്ക് ഭദ്രദീപം തെളിച്ചു.

കേരളകൗമുദി റസിഡന്റ് എഡിറ്ററും യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, മഹിമാ അശോകൻ, ഇരവിപുരം സജീവൻ, പുണർതം പ്രദീപ്, ആനേപ്പിൽ എ.ഡി. രമേഷ്, മുണ്ടയ്ക്കൽ രാജീവൻ, എസ്. സുരേഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് അമൃതപുരി കാമ്പസിലെ അസി. പ്രൊഫ. ഡോ. വി. ഇന്ദുവിന്റെ നേതൃത്വത്തിൽ സംഗീതാർച്ചന നടന്നു.

ഇന്ന് മുതൽ നവരാത്രി പൂജകൾക്ക് പുറമേ വിവിധദിനങ്ങളിൽ കൊല്ലം എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ്, കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂൾ, വി.എൻ.എസ്.എസ് കോളേജ് ഓഫ് നഴ്സിംഗ്, ശങ്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ, എസ്.എൻ വനിതാ കോളേജ്, നീരാവിൽ എസ്.എൻ.ഡി.പി.വൈ.എച്ച്.എസ്.എസ്, കൊല്ലം എസ്.എൻ കോളേജ്, കൊട്ടിയം എസ്.എൻ പോളിടെക് നിക്, ഡോ. കീർത്തി പണിക്കേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഭരതനാട്യം എന്നിവിടങ്ങളിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും.

 വിദ്യാരംഭത്തിന് പ്രമുഖർ

കേരളകൗമുദിയുടെയും ശാരദാമഠത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിജയദശമി ദിനമായ ഒക്ടോബർ 8ന് ശാരദാമഠത്തിൽ നടക്കുന്ന വിദ്യാരംഭത്തിന് രാവിലെ 7.30ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഭദ്രദീപം തെളിയിക്കും. ആദ്യക്ഷരം കുറിക്കൽ ചടങ്ങ് ഹൈക്കോടതി ജഡ്ജി പി. സോമരാജൻ ഉദ്ഘാടനം ചെയ്യും.

കേരളകൗമുദി യൂണിറ്റ് ചീഫ് എസ്. രാധാകൃഷ്ണൻ, ഡോ. ബി. അശോക്, ഡോ.ജി. ജയദേവൻ, ഡോ. ചന്ദ്രബോസ്, പ്രൊഫ. കെ. സാംബശിവൻ, പ്രൊഫ. സുലഭ, ഡോ. കെ. അനിരുദ്ധൻ, ഡോ. ആർ .സുനിൽകുമാർ, ഡോ. സി. അനിതാശങ്കർ, പ്രൊഫ. എസ്. ഉഷ, വിശ്വപ്രകാശം വിജയാനന്ദ്, ഡോ. ദീപ്തി പ്രേം, ഡോ. പ്രഭ പ്രസന്നകുമാർ, ഡോ. എം. ദേവകുമാർ, ഡോ. എൽ. വിനയകുമാർ, പ്രൊഫ. ഹരിഹരൻ, ഡോ. സി.കെ. രാജൻ, പ്രൊഫ. വിജയലാൽ, ഡോ. സുഷമാദേവി, ഡോ. വസന്തകുമാർ സാംബശിവൻ, പ്രൊഫ. ടി.വി. രാജു, പ്രൊഫ. വിജയരാജൻ, ഡോ.എസ്. സുലേഖ, ഡോ. സുദർശനബാബു, ഡോ. ആർ. ബിന്ദു, ഡോ. പി.കെ. സുദർശനൻ, എം.സി. രാജിലൻ, ജെ. വിമലകുമാരി, എസ്. നിഷ, ബി. ലേഖ, സിബില, മിനിജ, ഡൂണി തുടങ്ങിയവർ കുരുന്നുകൾക്ക് ആദ്യക്ഷരം പകർന്ന് നൽകും.