കൊല്ലം: തയ്യൽ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവർക്ക് ഇ.എസ്.ഐ അനുകുല്യം അനുവദിക്കണമെന്ന് അഖില കേരള ആർട്ടിസാൻസ് ആന്റ് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (യു.ടി.യു.സി) കൊല്ലം ജില്ലാ സമ്മേളനം സർക്കാരിനോട് പ്രമേയത്തിലുടെ ആവശ്യപ്പെട്ടു.
ജില്ലാ സമ്മേളനം പി. സദാനന്ദന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ടി.ഡി അരുൺ കുമാർ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ സെക്രട്ടറി ഇഞ്ചാണി ഗോപാലകൃഷ്ണപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. എസ്. മിനിമോൾ, സരസ്വതിഅമ്മ, ലത, അനിത, കെ. വിനിത, പങ്കജാക്ഷൻപിള്ള എന്നിവർ പ്രസംഗിച്ചു.
ജില്ലാ ഭാരവാഹികളായി സരസ്വതിഅമ്മ (പ്രസിഡന്റ്), ഇഞ്ചാണി ഗോപാലകൃഷ്ണപിള്ള (സെക്രട്ടറി),അബിലാൽ (ജോയിന്റ് സെക്രട്ടറി) സജീവ് (വൈസ് പ്രസിഡന്റ് ) എസ്. മിനിമോൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.