കുണ്ടറ: ജില്ലാ ബധിര മൂക അസോസിയേഷന് മുക്കടയിൽ ആസ്ഥാനമന്ദിരം നിർമ്മിക്കാൻ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ജില്ലാ ബധിര മൂക അസോസിയേഷന്റെ 36-ാമത് വാർഷികാഘോഷവും 62-ാമത് അന്താരാഷ്ട്ര ബധിര ദിനാചരണവും മുക്കടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രക്ഷാധികാരി ആമ്പാടി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ധനസഹായവിതരണം നടത്തി. ജലജാ ഗോപൻ, ആർ.എസ്. ബിജു, ഡിക്സൺ സൈറസ്, ഫിലിപ്പ് ജോൺ, ജി.എസ്. മായ, ജോർജ്ജ് കോശി, ഡി. രാജേന്ദ്രൻ, ബേബി വൈ. മാത്യു, ജി. മധുകുമാർ എന്നിവർ സംസാരിച്ചു. കുടുംബസംഗമം, വിദ്യാഭ്യാസ അവാർഡുകളുടെ വിതരണം, ഓണക്കോടി - ഓണക്കിറ്റ് വിതരണം, സമ്മാനദാനം തുടങ്ങിയവ നടന്നു.