thottilekumarinja-lori
തോട്ടിലേക്ക് മറിഞ്ഞലോറി

കുളത്തൂപ്പുഴ: മലയോര ഹൈവേയുടെ നിർമാണത്തിനായി മണ്ണുമായി വന്ന ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു. കുളത്തുപ്പുഴ വലിയേലക്ക് സമീപമാണ് നിർമ്മാണ കമ്പനി വക വാഹനം മറിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാർ ലോറിഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല . കലുങ്ക് നിർമ്മാണത്തിനായി എടുത്ത കുഴിയിൽ വീഴാതിരിക്കാൻ ഓരം ചേർത്ത് ലോറി ഓടിച്ചപ്പോഴാണ് കരയിടിഞ്ഞ് ലോറി തോട്ടിലേക്ക് മറിഞ്ഞത്.ദിവസവും യാത്രാബസുകൾ ഉൾപ്പെടെ കടന്നുപോകൂന്ന പാത തകർന്നു കിടക്കുകയാണ്. അപകടങ്ങളും പതിവാണ്.