ചാത്തന്നൂർ: കെട്ടിടത്തിൽ കുടുംബയോഗത്തിന്റെ അഞ്ചാം വാർഷികവും കുടുംബസംഗമവും കൊല്ലം മുളങ്കാടകം വെള്ളിയിട്ടമ്പലം മേടയിൽ മുക്കിൽ ബ്രഹത് സേവാ ഡോ. ആതിരാ രാജൻ സ്മൃതി മന്ദിരത്തിൽ സംഘടിപ്പിച്ചു. കുടുംബാംഗമായ റിട്ട. എക്സി. എൻജിനീയർ ഡി. ശിവകുമാർ, അദ്ദേഹത്തിന്റെ ഭാര്യ വഴുതക്കാട് ശാന്തിനികേതൻ സ്കൂൾ പ്രിൻസിപ്പലും ചൈൽഡ് സൈക്കോളജിസ്റ്റുമായ ഡോ. എ. നിർമ്മല, മകൻ അർജുൻ ശിവകുമാർ (ബെർമിംഗ്ഹാം) എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു.
ഉന്നതവിജയം നേടിയവരും പ്രൊഫഷണൽ കോഴ്സുകളിൽ പ്രശസ്ത വിജയം കൈവരിച്ചവരുമായ കുടുംബാംഗങ്ങൾക്ക് ക്യാഷ് അവാർഡും മെമന്റോയും നൽകി. പ്രഭാഷണങ്ങളും കലാപരിപാടികളും ഉണ്ടായിരുന്നു.