കൊല്ലം : ലോക പേ വിഷ ദിനാചരണത്തിന്റെ ഭാഗമായി കൊല്ലം ജില്ലയ്ക്കായി മൃഗസംരക്ഷണ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി പദ്ധതികൾ പ്രഖ്യാപിച്ചു. പേവിഷബാധമൂലം സെൽ മരണങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ വാക്സിനുകളും സിറവും സൗജന്യമായി ആരോഗ്യ വകുപ്പ് നൽകും ഇതിനായി ജില്ലാ ആശു പത്രി, വിക്ടോറിയ ആശുപത്രി എന്നിവ കൂടാതെ നീണ്ടകര, ശാസ്താംകോട്ട, പുനലൂർ, കടയ്ക്കൽ, കൊട്ടാരക്കര, കരുനാഗപ്പള്ളി, നെടുങ്ങോലം, കുണ്ടറ തുടങ്ങിയ താലൂക്ക് ആശുപത്രികളിലും ജില്ലയിലെ 16 കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും വാക്സിനുകൾ ശേഖരിച്ചിട്ടുണ്ട്.ദിവസവും 20 മുതൽ 30 വരെ ആൾക്കാർക്ക് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നുണ്ട്. വർഷത്തിൽ 3 പേർ പേ വിഷബാധയേറ്റ് കൊല്ലത്തു മരിക്കന്നുണ്ട് തെരുവ് നായ്ക്കളുടെ ജനന നിയന്ത്രണവും . വീടുകളിൽ വളർത്തുന്ന നായ്ക്കളുടെ പ്രതിരോധ കുത്തിവയ്പുമാണ് മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന പരിപാടി.ജനന നിയന്ത്രണ ശസ്ത്രക്രിയകൾ നടത്താനായി ജില്ലയിൽ 7 ഓളം കേന്ദ്രങ്ങൾ സജ്ജമാക്കിക്കഴിഞ്ഞു. കൊല്ലം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന എ.ബി സി പദ്ധതി പ്രകാരം ഇതിനകം 23,000 തെരുവ് നായ്ക്കളെ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കി.
മുഖത്തും കൈയ്യിലും കടിയേൽക്കുന്ന വർക്ക് കുത്തിവെയ്ക്കാൻ സിറം ആവശ്യമുണ്ട്. ഒരു ഡോസിന് 20,000 രൂപ വിലയുള്ള സിറം ആരോഗ്യ വകുപ്പ് സൗജന്യമായി നൽകും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്
കൊല്ലം ശ്രീനാരായണ വനിതാ കോളേജിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംഘടിപ്പിച്ച സെമിനാർ പ്രിൻസിപ്പൽ. ഡോ.കെ. അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.ആർ. സന്ധ്യ ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡോളിമോൾ ഐ വി എ പ്രസിഡന്റ് ഡോ. സി.രമേശൻ ബാബു ചീഫ് വെറ്ററിനറി ഓഫീസർ ഡോ.കെ.കെ. .തോമസ് ഡോ.ഡി. ഷൈൻകുമാർ ഡോ.രാജു കോർഡിനേറ്റർ ഡോ. നിഷ ,ശ്രീജ എന്നിവർ പങ്കെടുത്തു