al
കുളക്കട ഗ്രാമ പഞ്ചായത്ത് അംഗൻവാടി ഹെൽപ്പർ, വർക്കർ നിയമന ക്രമക്കേടിനെതിരെ ഉദ്യോഗാർത്ഥികളും 'പൊതു പ്രവർത്തകരും ചേർന്ന് സി.ഡി.പി.ഒയെ ഉപരോധിക്കുന്നു

പുത്തൂർ: കുളക്കട ഗ്രാമ പഞ്ചായത്തിലെ അംഗൻവാടി വർക്കർ, ഹെൽപ്പർ നിയമനത്തിൽ ക്രമകേട് ആരോപിച്ച് ഉദ്യോഗാർത്ഥികളും പൊതുപ്രവർത്തകരും ചേർന്ന് ചൈൽഡ് ഡെവലപ്പ്മെന്റ് പ്രോഗ്രം ഓഫീസറെ ഉപരോധിച്ചു. രാവിലെ 10ന് ആരംഭിച്ച ഉപരോധം വൈകിട്ട് 3മണിയോടെയാണ് അവസാനിച്ചത്.

അർഹരായ ആളുകളെ ഒഴിവാക്കി സ്വന്തം ആളുകളെ തിരികി കയറ്റാനാണ് അധികൃതർ ശ്രമിക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. ഉദ്യോഗാർഥി പ്രതിനിധി മൈലംകുളം ദീപ, ബി.ദീപ, ഷീജ, ഉഷാദേവി, ഉഷ, സിന്ധു മോൾ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി. ഹരികുമാർ, പാത്തല രാഘവൻ, ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, മഠത്തിനാപ്പുഴ അജയൻ,സജയ് തങ്കച്ചൻ, ഡി. ലാൽജി, വാർഡംഗങ്ങളായ ജയകുമാരിഅമ്മ, ആർ. ബിന്ദു, ഒ. ബിന്ദു എന്നിവർ നേതൃത്വം നൽകി.