മണ്ണൂർക്കാവ്: മൈനാഗപ്പള്ളി മണ്ണൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ നവാഹ യജ്ഞവും മണ്ണൂർകാവ് സംഗീതോത്സവവും ആരംഭിച്ചു. ക്ഷേത്രം തന്ത്രി മുരിങ്ങൂർമന നാരായണൻ നമ്പൂതിരി യജ്ഞവും സംഗീതോത്സവം സ്വാമിവേദാമൃത ചൈതന്യയും ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണസമിതി പ്രസിഡന്റ് രവി മൈനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് ചാമവിള സ്വാഗതം പറഞ്ഞു.
വാഴവിള മാധവൻ പിള്ള, ആർ. കരുണാകരൻ പിള്ള, ആർ. ബിജുകുമാർ, ഡി. ഗുരുദാസൻ തുടങ്ങിയവർ സംസാരിച്ചു. സംഗീതജ്ഞ മാതംഗി സത്യമൂർത്തി ആശംസ അർപ്പിച്ചു. ഇന്ന് വൈകിട്ട് ഏഴിന് ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരുടെയും നാളെ ചെന്നൈ ചന്ദ്രമന സി.എസ്. സജീവിന്റേയും സംഗീതസദസ് നടക്കും. എല്ലാ ദിവസവും അന്നദാനം, പ്രഭാഷണം, വിശേഷാൽ പൂജകൾ തുടങ്ങിയവയും ഉണ്ടായിരിക്കും.