school-ozhukupara
ഒഴുകുപാറ ഗവ. എൽ.പി സ്കൂളിലേക്ക് ചാത്തന്നൂർ എസ്.എൻ കോളേജ് പൂർവവിദ്യാർത്ഥികളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മ അംഗങ്ങൾ വാങ്ങിയ ഉപകരണങ്ങൾ പ്രഥമാദ്ധ്യാപികയ്ക്ക് കൈമാറുന്നു

ചാത്തന്നൂർ: ഒഴുകുപാറ ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി ചാത്തന്നൂർ എസ്.എൻ കോളേജിലെ 2002 - 2005 ബി.കോം ബാച്ച് പൂർവ വിദ്യാർത്ഥികളുടെ വാട്ട്സാപ്പ് കൂട്ടായ്മ അംഗങ്ങൾ പ്രിന്ററും ഫോട്ടോസ്റ്റാറ്റ് മെഷീനും വാങ്ങി നൽകി. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രഥമാദ്ധ്യാപിക റെയ്ച്ചൽ ഉപകരണങ്ങൾ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് പ്രേം പാറയിൽ അദ്ധ്യക്ഷത വഹിച്ചു. വികസനസമിതി അംഗങ്ങളായ രഞ്ജിത്ത്, വിജയകുമാർ, അദ്ധ്യാപകരായ ലക്ഷ്മി, സഹജ എന്നിവർ പങ്കെടുത്തു.