പത്തനാപുരം: കാര്യറ ജംഗ്ഷന് സമീപത്തെ അഞ്ച് വീടുകളിൽ മോഷണശ്രമം. കാര്യറ നസീമ വിലാസത്തിൽ ബുഹാരി ഹനീഫ, പട്ടാണി വീട്ടിൽ സിനിത സഹീർ, മേലേവീട്ടിൽ ഷെഫീക്ക്, ബീമ മൻസിലിൽ അബ്ദുൽ സലാം, പൊടിമൺ കടയിൽ എ. നിസാർ എന്നിവരുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്. ബുഹാരി ഹനീഫയുടെ മാതാവ് വെള്ളം കുടിക്കാനായി എണീറ്റപ്പോൾ അടുക്കളയിൽ ആരോ നിൽക്കുന്നതായി തോന്നിയിരുന്നു. ലൈറ്റ് ഇട്ടപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീട്ടുകർ സമീപത്തുള്ളവരെ സംഭവം അറിയിച്ചു. എല്ലാ വീടുകളുടെയും പിൻഭാഗത്തെ കതക് ആയുധം ഉപയോഗിച്ച് പൊളിച്ച നിലയിലാണ്. പുനലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.