കൊല്ലം: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ഏകാത്മകം മെഗാ ഇവന്റിലേക്കുള്ള മോഹിനിയാട്ടം നൃത്തപരിശീലനത്തിന് കൊല്ലം ജില്ലയിൽ തുടക്കം.കൊല്ലം യോഗം ഓഫീസിലെ ധ്യാനമന്ദിരത്തിൽ യോഗം കൗൺസിലർ പി.സുന്ദരൻ ഭദ്രദീപം പകർന്ന് പരിശീലനത്തിന് തുടക്കം കുറിച്ചു.ശ്രീനാരായണ ഗുരുദേവൻ രചിച്ച കുണ്ഡലിനിപ്പാട്ടിനെ ആസ്പദമാക്കിയുള്ള മോഹിനിയാട്ടമാണ് ഏകാത്മകം മെഗാ ഇവന്റ്. പരിശീലനത്തിന് പ്രശസ്ത നർത്തകി കലാമണ്ഡലം ഡോ.ധനുഷാ സന്യാൽ നേതൃത്വം നൽകി.യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്,അസി.സെക്രട്ടറി വനജാ വിദ്യാധരൻ,യൂണിയൻ നേതാക്കളായ രാജേന്ദ്രൻ കൊല്ലം,ഗോപകുമാർ ചാത്തന്നൂർ,ഇവന്റ് കോഓർഡിനേറ്റർ അഡ്വ.സംഗീതാ വിശ്വനാഥൻ,ഇവന്റ് ഓർഗനൈസർ കിരൺ ചന്ദ്രൻ എന്നിവർ സംബന്ധിച്ചു.