photo
അക്രമി സംഘം തകർത്ത ഓട്ടോറിക്ഷ

കരുനാഗപ്പള്ളി: ബൈക്കിലെത്തിയ സംഘം വർക്ക് ഷോപ്പ് തൊഴിലാളിയെ മർദ്ദിച്ച ശേഷം വർക്ക്ഷോപ്പിൽ കിടന്ന ഓട്ടോറിക്ഷ തകർത്തതായി പരാതി. ചവറ നല്ലേഴ്‌ത്ത് മുക്കിൽ വർക്ക്ഷോപ്പ് നടത്തുന്ന നിധിഷിനാണ് ( 42) മർദ്ദനമേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ഓട്ടോറിക്ഷയുടെ ഗ്ലാസുകൾ തകർന്നിട്ടുണ്ട്. നിധീഷിന്റെ ബഹളംകേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേും സംഘം രക്ഷപെട്ടു. ചവറ പൊലീസ് അന്വേഷണം ആരംഭിച്ചു.