കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര സൗത്ത് കെന്നഡി സ്കൂളിന് സമീപം അമ്മവീട്ടിൽ ഗംഗാധരൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. മക്കൾ: യശോദരൻ വെള്ളായണിപാടത്ത് (കെ.എം.എം.എൽ), ബാബു അമ്മവീട് (തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്), അശോകൻ അമ്മവീട് (മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ്), യശോദ രാജൻ. മരുമക്കൾ: ശാന്തമ്മ യശോദരൻ, ശകുന്തള അമ്മവീട് (മഹിളാകോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്), അജിതകുമാരി, രാജൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 7ന്.