പരവൂർ: കോങ്ങാൽ കണ്ണവിളാകത്ത് പരേതനായ ആർ. ആനന്ദന്റെ ഭാര്യ കെ.എൻ. ഭാനുമതി (80) നിര്യാതയായി. പരവൂർ നഗരസഭയുടെ പ്രഥമ ചെയർപേഴ്സൺ ആയിരുന്നു. കേരള ഗവ, നഴ്സസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, പരവൂർ ഫൈൻ ആർട്സ് സൊസൈറ്റി കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: അനിത ആനന്ദ് (കുവൈറ്റ്), അജിത ആനന്ദ്, ഹരികുമാർ (എമിറേറ്റ്സ് എയർലൈൻ ദുബായ്). മരുമക്കൾ: പി.എസ്. ചന്ദ്രപ്രസാദ്, ബി. നന്ദകുമാർ, ഇ. പ്രമീള.