saw-mill
ഇൻഡസ്ട്രീസ് ഒഫ് സാമിൽ ഫെഡറേഷൻ സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു

അഞ്ചൽ: സാമില്ലുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ പുനപരിശോധനാ ഹർജി നൽകണമെന്ന് മന്ത്രി കെ. രാജു നിർദേശിച്ചു. കേന്ദ്ര എംപവർ കമ്മിറ്റിയുടെയും പരിസ്ഥിതി കാലാവസ്ഥാ മന്ത്രാലയത്തിന്റെയും കാർക്കശ്യമായ നിയന്ത്രണങ്ങൾക്ക് ഇടവരുത്തിയ കോടതിവിധിയുടെ പശ്ചാത്തലത്തിലാണ് മന്ത്രി ഈ നിർദേശം മുന്നോട്ടുവച്ചത്.

ചണ്ണപ്പേട്ടയിൽ മൂന്നു ദിവസമായി നടന്ന സംസ്ഥാന പഠന ക്യാമ്പിൽ പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കമ്പ്യൂട്ടറൈസ്ഡ് അറപ്പുകൂലി ബില്ലിംഗ്, ജീവനക്കാർക്കും ഉടമകൾക്കും യൂണിഫോം, ഉടമകളു‌ടെ പരസ്പര സമ്പാദ്യപദ്ധതി, സാമിൽ ഉപകരണങ്ങളുടെ വിതരണം എന്നിവയുടെ ഉദ്ഘാടനം കോവൂർ കുഞ്ഞുമോൻ നിർവഹിച്ചു.

ഇൻഡസ്ട്രീസ് ഒഫ് നാഷണൽ സാമിൽ ഫെഡറേഷനാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഭാരവാഹികളായ വേലഞ്ചിറ സുകുമാരൻ, രാധാചന്ദ്രൻ, എസ്.ജയപ്രകാശ് എന്നിവർക്കു പുറമേ, ചാർളി കോലോത്ത്, യഹ്യാഖാൻ, കരുവാ ഷാജി, സുബേർ കുഞ്ഞ്, പ്രിയ പ്രകാശ്, മധുസൂദനൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി.

ക്യാപ്ഷൻ

ഇൻഡസ്ട്രീസ് ഒഫ് നാഷണൽ സാമിൽ ഫെഡറേഷൻ ചണ്ണപ്പേട്ടയിൽ സംഘടിപ്പിച്ച ക്യാമ്പിലെ സമ്മേളനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യുന്നു