കൊല്ലം: കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്റെ 47-ാമത് വാർഷിക പൊതുയോഗവും അവാർഡ് വിതരണവും നടന്നു. മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലെൻ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. മികച്ച വ്യവസായിക്കുള്ള ജനറൽ വിഭാഗം അവാർഡ് എം. ഹുസൈനും യുവ വ്യവാസായിക്കുള്ള അവാർഡ് രഹുൽ, ടി.ജി. ജീവൻ, ഫെഡി ജോസ്ഫ്, ഇ.എസ്. നോർബിൻ എന്നിവരും നേടി. ജില്ലയിലെ മികച്ച വനിതാ വ്യവസായിയായി കദീജയെ തിരഞ്ഞെടുത്തു. തുടർന്ന് ഉന്നതവിദ്യാഭ്യാസം നേടിയ വ്യവസായികളുടെയും തൊഴിലാളികളുടെയും മക്കൾക്കുള്ള അവാർഡ‌് വിതരണം നടന്നു. താലൂക്ക്തല മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് അസോ. കൊല്ലം താലൂക്ക് പ്രസിഡന്റ് എം. ഹുസൈന് നൽകി.
സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ്, ജനറൽ സെക്രട്ടറി എ. നിസാറുദ്ദീൻ, കെ.പി. രാമചന്ദ്രൻ നായർ, സംസ്ഥാന ജോ. സെക്രട്ടറി എൻ. വിജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം. ജവർ റിപ്പോർട്ടും ട്രഷറർ കെ.ജി. ലിജിൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.