ഗുരുവായൂർ: ലഹരിക്കെതിരെ സർക്കാരും ജനകീയ സംഘടനകളും ഒന്നിക്കണമെന്ന് ആക്ട്‌സ് സ്ഥാപകൻ ഫാ. ഡേവിസ് ചിറമ്മേൽ. ലഹരി വർജ്ജന മിഷൻ 'വിമുക്തിയുടെ' ഭാഗമായി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആക്ട്‌സിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭാദ്ധ്യക്ഷ വി.എസ്. രേവതി ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ടി.കെ. സനു അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വി. ബാബു, പ്രിവന്റീവ് ഓഫീസർ ജീൻ സൈമൻ, ഡോ. അനൂപ്, ഡോ. ബിനു കൃഷ്ണൻ, ആക്ട്‌സ് പ്രസിഡന്റ് സി.ഡി. ജോൺസൻ, പി.പി. അബ്ദുൾ സലാം, കെ.വി. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.