കയ്പ്പമംഗലം: കയ്പ്പമംഗലം പഞ്ചായത്തിലെ പ്രളയാനന്തര പ്രവർത്തനങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും സംബന്ധിച്ചു വിളിച്ചു ചേർത്ത യോഗം പഞ്ചായത്ത് പ്രസിഡന്റ് ടി. വി സുരേഷ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, സന്നദ്ധ സംഘടനകൾ, പരിസ്ഥിതി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന ഹയർ സെക്കൻഡറി അദ്ധ്യാപക അവാർഡ് ജേതാവായ കയ്പ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂൾ പ്രിൻസിപ്പൽ കെ. കെ ഹരീഷ് കുമാറിനെ പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു.