devangalam-sakha-
എസ്.എൻ.ഡി.പി. ദേവമംഗലം എസ്.എൻ.ഡി.പി ശാഖയിൽ എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് പി.വി.സുദീപ് മാസ്റ്റർ പതാക ഉയർത്തുന്നു.

കയ്പ്പമംഗലം: ശ്രീനാരായണ ഗുരുജയന്തി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് എസ്.എൻ.ഡി.പി ശാഖകളിൽ പതാക ദിനാചരണം നടത്തി. ദേവമംഗലം ശാഖയിൽ നാട്ടിക യൂണിയൻ വൈസ് പ്രസിഡന്റ് പി.വി സുദീപ് മാസ്റ്റർ പതാക ഉയർത്തി. ശാഖാ പ്രസിഡന്റ് നടേശൻ തറയിൽ, സെക്രട്ടറി മല്ലിനാഥൻ അണക്കത്തിൽ, വൈസ് പ്രസിഡന്റ് വത്സൻ കാരണക്കോട്ട്, സോമൻ തറയിൽ, വിശ്വംഭരൻ തറയിൽ, രാമു ചക്കാലക്കൽ, നൈന കൊച്ചുതാമി, ലതാ പ്രദീപ്, ഇന്ദിരാ രാജഗോപാൽ, ബിന്ദു മനോജ് എന്നിവർ സന്നിഹിതരായി.
പെരിഞ്ഞനം ഈസ്റ്റ് ശാഖയിൽ ശാഖ പ്രസിഡന്റ് ഇ.ആർ കാർത്തികേയൻ മാസ്റ്റർ പതാക ഉയർത്തി. ശാഖാ സെക്രട്ടറി പി.ഡി ശങ്കരനാരായണൻ, ആഘോഷ കമ്മിറ്റി ചെയർമാൻ ഹരിശങ്കർ പുല്ലാനി, വൈസ് ചെയർമാൻ പ്രദീപ് തണ്ടാംപറമ്പിൽ, രാജേഷ് കുടിലിങ്ങൽ, പ്രഭാകരൻ ചിറ്റേഴത്ത്, അരവിന്ദൻ കാരയിൽ, ഉണ്ണിക്കൃഷ്ണൻ ഏറാട്ട്, കുട്ടൻ കണ്ണാംകുളത്ത് , മനോഹരൻ പുല്ലാനി, ഉണ്ണികൃഷ്ണൻ കൈമാപറമ്പിൽ, മനോഹരൻ കാരയിൽ, ധർമ്മൻ ബാണത്ത് എന്നിവർ സന്നിഹിതരായി.
ചെന്ത്രാപ്പിന്നി ശ്രീകുമാരമംഗലം ശാഖയിൽ നാട്ടിക എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി പതാക വന്ദനം നടത്തി. ശാഖ പ്രസിഡന്റ് ജയരാജൻ മേനോത്ത് പറമ്പിൽ , സെക്രട്ടറി ഗോപിനാഥൻ പോത്താംപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
കയ്പ്പമംഗലം ചളിങ്ങാട് ശാഖയിൽ പതാക ഉയർത്തി ഗുരുദേവ പ്രതിമയ്ക്ക് മുന്നിൽ പ്രാർത്ഥന നടത്തി. ശാഖ പ്രസിഡന്റ് സുഗതൻ കണ്ടങ്ങത്ത്, സെക്രട്ടറി സിദ്ധാർത്ഥൻ പുത്തൂർ, യൂണിയൻ കൗൺസിലർ ബിനോയ് പാണപറമ്പിൽ എന്നിവർ നേതൃത്വം നൽകി. യോഗം കയ്പ്പമംഗലം ബീച്ച് ശാഖയിൽ യൂണിയൻ കൗൺസിലർ ജയന്തൻ പുത്തൂർ പതാക ഉയർത്തി. ശാഖാ പ്രസിഡന്റ് കെ.വി. ശങ്കരനാരായണൻ, വൈസ് പ്രസിഡന്റ് കെ.വി രമേഷ്, സെക്രട്ടറി രവി പുളിപറമ്പിൽ എന്നിവർ നേതൃത്വം നൽകി.