തൃശൂർ : ഓണം സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മിന്നൽ പരിശോധനയ്ക്കിറങ്ങിയ എക്‌സൈസ് സംഘം രണ്ട് കിലോ കഞ്ചാവുമായി ചക്കംകണ്ടത്ത് നിന്നും യുവാവിനെ പിടികൂടി. മനക്കൊടി പൂപ്പാടി വീട്ടിൽ സജിലാണ് (32) പിടിയിലായത്. ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ ടി.കെ സാനുവിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാവക്കാട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ.വി ബാബുവിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ജീൻ സൈമൺ, ടി.കെ സുരേഷ് കുമാർ, ഒ.പി സുരേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. സിവിൽ എക്‌സൈസ് ഓഫീസർമാരായ എം.എസ് സുധീർകുമാർ, പി.വി വിശാൽ, ജയ്‌സൺ പി. ദേവസി, ഗിരീഷ്, നൗഷാദ് മോൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എം.എൻ നിഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു.