തശൂർ: ജില്ലാ കോർഡിനേഷൻ കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ കമ്മിറ്റി പ്രവർത്തകയോഗം എളമരം കരീം എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ പൊതുമേഖലകളെ തകർക്കുന്ന നയങ്ങൾക്കെതിരെ വിപുലമായ പ്രക്ഷോഭ പ്രചരണ പ്രവർത്തനങ്ങൾ തൊഴിലാളികൾ ഏറ്റെടുക്കണമെന്ന് എളമരം കരീം അദ്ദേഹം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. മനോജ് അദ്ധ്യക്ഷത വഹിച്ചു. എ.പി ഡേവിസ്, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി യു.പി ജോസഫ് സംസാരിച്ചു. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നാളെ തൃശൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. വർക്കേഴ്‌സ് അസോസിയേഷന്റെ ജില്ലയിലെ പെൻഷൻ പറ്റിയ നേതാക്കളായ വിജയൻ പി.എം, വിശ്വംഭരൻ എം.ആർ, സുലോചനൻ കെ. എൻ, എൻ. കെ അശോകൻ എന്നിവർക്ക് ജില്ലാ കോർഡിനേഷൻ കമ്മിറ്റിയുടെ ഉപഹാരം എളമരം കരീം എം.പി നിർവഹിച്ചു. തൃശൂർ വെസ്റ്റ് ഡിവിഷൻ സെക്രട്ടറി അജയൻ എൻ.കെ നന്ദി പറഞ്ഞു. .