കയ്പ്പമംഗലം: ചെന്ത്രാപ്പിന്നി ആസ്ഥാനമായി പ്രവർത്തിക്കുന്ന തേവർക്കാട്ടിൽ കുടുബക്ഷേമ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വർഷകാല കെടുതിയിൽപെട്ട ട്രസ്റ്റ് മെമ്പർമാരായ 26 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റും പുതപ്പും വിതരണം ചെയ്തു. തേവർകാട്ടിൽ കുടുബക്ഷേമ ട്രസ്റ്റ് സെക്രട്ടറി ടി.കെ രഞ്ജിത്തും ചെന്ത്രാപ്പിന്നി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.കെ ചന്ദ്രബാബുവും കൂടി നിർവഹിച്ചു. ട്രസ്റ്റ് സ്ഥാപക പ്രസിഡന്റ് ജ്യോതിബാസ് തേവർകാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സ്‌പോൺസർ കൃഷ്ണനുണ്ണി സുജിത്ത്, ടി.കെ സുരേന്ദ്രൻ, ജനാർദ്ദനൻ തേവർ കാട്ടിൽ, വിജയ് ടി. വിജയൻ , ടി.വി. പ്രസാദ് എന്നിവർ സംസാരിച്ചു.