തൃശൂർ: എൽ.ഐ.സി ഗോൾഡൻ ജൂബിലി ഫൗണ്ടേഷൻ കാര്യാട്ടുകരയിലെ അസോസിയേഷൻ ഒഫ് മെന്റലി ഹാൻഡികാപ്ഡ് അഡൾട്ട്‌സിന് (അമ്മ) മിനി ബസ് സമർപ്പിച്ചു. സീനിയർ ഡിവിഷണൽ മാനേജർ ശാന്ത വർക്കി, റീജ്യണൽ മാനേജർ ബി. സത്യവതി എന്നിവർ അമ്മ സെക്രട്ടറി ഡോ. പി. ഭാനുമതിക്ക് മിനിബസ് കൈമാറി. മാർക്കറ്റിംഗ് മാനേജർ എം. പ്രസന്നൻ പങ്കെടുത്തു.